നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്നു പുനരാരംഭിക്കും. സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതു പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകര്‍ വഴി അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്നു വിസ്തരിക്കും. പ്രതികള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയെയും ഇന്നു വിസ്തരിക്കും.
Related News
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ. ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തു
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം വിജിലൻസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്നും തുടർ നടപടി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പതിനാറാം തീയതിയാണ് മുൻമന്ത്രി കെ. ബാബുവിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് […]
തിരുവനന്തപുരം മേയര്‍ സ്ഥാനം വി കെ പ്രശാന്ത് രാജിവെച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ പ്രശാന്ത് തിരുവനന്തപുരം മേയര്‍ സ്ഥാനം രാജിവെച്ചു. പുതിയ മേയറെ പാര്‍ട്ടി ഉടന്‍ തെരഞ്ഞെടുക്കുമെന്നും മേയറെന്ന നിലയില്‍ യുഡിഎഫും ബിജെപിയും പിന്തുണ നല്‍കിയിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്നയും സരിത്തും മാപ്പുസാക്ഷികള്‍
ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ […]