പ്രൊഫസർ ടി ജെ ജോസഫും കുടുംബവും നേരിട്ട ദുരന്തങ്ങളും ദുരിതങ്ങളും കേരള മനസാക്ഷിയുടെ നെഞ്ചിലേറ്റ ഉണങ്ങാത്ത മുറിവാണ്. കഴിഞ്ഞ ദശാബ്ദത്തിൽ ഈ വിഷയം പലപ്പോഴായി കേരളം സമൂഹം ചർച്ച ചെയ്തിട്ടുണ്ട്. ഇന്നും വേദനിപ്പിക്കുന്ന ഈ മുറിവിലേക്കാണ് അദ്ദേഹത്തിന്റെ ആന്മകഥ ഒരു ദിവ്യ ഔഷധമായി പ്രകാശിതമായിരിക്കുന്നത്.
ചുരുങ്ങിയ കാലയളവിൽ മൂന്നാം പതിപ്പ് ഇറങ്ങിയ ഈ പുസ്തകം അനേകർ വായിക്കുന്നു സത്യം ഗ്രഹിക്കുന്നു. എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയ ഒരു കുടുംബത്തിന്റെ ദയനീയ സ്ഥിതി വേദനയോടെ മനസ്സിലാക്കുന്നു. കേരളത്തിന്റെ കപട മതേതരത്വം എങ്ങനെയാണ് ഒരു കുടുംബത്തെ നശിപ്പിച്ചതെന്ന് ഈ മനുഷ്യന്റെ ജീവിതകഥയിലൂടെ വ്യക്തമാകുന്നു.
വിദ്യാസമ്പന്നതയും മതേതര സംസ്കാരവും വിളിച്ചോതുന്ന കേരളം ഈ സംഭവത്തിൽ എത്ര സംസ്കാരശൂന്യമായി പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കുവാൻ ഈ പുസ്തകം തീർച്ചയായും ഉപകരിക്കും. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പ്രൊഫസർ ജോസഫ് ഉയർത്തെഴുന്നേൽക്കുകയാണ്. അദ്ദേഹത്തെ തള്ളിപ്പറഞ്ഞവർ ഇന്ന് ആ മനുഷ്യനെ ഹൃദയത്തോട് ചേർക്കുന്നു.
സ്വിറ്റ്സർലന്റിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹാലോ ഫ്രണ്ട്സിനു വേണ്ടി ഗവേണിംഗ് ബോഡി അംഗം ജോസ് വള്ളാടിയിൽ പ്രൊഫസർ ടി ജെ ജോസഫുമായി നടത്തിയ കൂടിക്കാഴ്ച ഈ വേദനിപ്പിക്കുന്ന സത്യങ്ങൾ ഒരിക്കൽ കൂടി നമുക്ക് മുൻപിൽ അനാവരണം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ മനസ്സ് വായിച്ചെടുക്കുവാൻ ഈ വിഡിയോ നമ്മെ സഹായിക്കുമെന്നുറപ്പുണ്ട്. ഹാലോ ഫ്രണ്ട്സിനു വേണ്ടി ഈ വിഡിയോ തയ്യാറാക്കിയ ജോസ് വള്ളാടിക്ക് നന്ദി.