ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ദേശിയഅധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയി ആറ് മാസത്തിന് ശേഷമാണ് പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്.
ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടത്തിയ പ്രതിഷേധവും ജയിൽ വാസവും ഉയർത്തി കാട്ടിയായിരുന്നു വി.മുരളീധര പക്ഷം കെ. സുരേന്ദ്രന് വേണ്ടി വാദിച്ചത്. ഒടുവിൽ ദേശീയ നേതൃത്വം സുരേന്ദ്രനെ തെരെഞ്ഞെടുത്തു. കഴിഞ്ഞ പത്തുവര്‍ഷമായി ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ.സുരേന്ദ്രന്‍. കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി ജനനം സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിൽ അംഗമായി.
യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. പിന്നീട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തി. ലോക്‌സഭയിലേക്ക് കാസര്‍കോട്, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും മത്സരിച്ചെങ്കിക്കും പരാജയപ്പെട്ടു.