കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. കൊള്ളയടി സംഘത്തിന്റെ പിടിയിലായവർ കാസർകോട് സ്വദേശികളാണ്. മൃഗീയ മർദ്ദനത്തിന് ശേഷം വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിക്കുകയും ചെയ്തു. കരിപ്പൂരിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകല്‍ കേസാണിത്.
Related News
എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിനിടെ സംഘർഷം
ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. അതേസമയം പഠിപ്പ് മുടക്ക് സമരം തുടരുകയാണ്. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രാജ്ഭവന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾക്ക് […]
പാലായുടെ വിധി നാളെ അറിയാം
പാലയിലെ ജനങ്ങള്‍ ആരെ തെരഞ്ഞെടുത്തുവെന്ന് എന്ന് നാളെ അറിയാം. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചന ലഭിച്ച് തുടങ്ങും. രാവിലെ എട്ട് മണിക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ലീഡ് അറിയാന്‍ സാധിക്കും. 12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലയിലുളളത്. ആയതിനാല്‍ […]
സ്വർണവില വർധിച്ചു
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. തുടർച്ചയായ മൂന്ന് ദിവസം വില താഴ്ന്നതിനു ശേഷമാണ് സ്വർണവില ഉയരുന്നത്. പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണത്തിന് വീണ്ടും 36,000 രൂപ കടന്നു. 36,080 രൂപയാണ് നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 4510 രൂപയായി ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന് വില. ചൊവ്വാഴ്ച ഇത് 36,280ൽ എത്തി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 360 […]