വോട്ടിംഗ് യന്ത്രത്തെ വിശ്വസിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തുക സാധ്യമല്ല. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തിനെതിരെ നിരവധി പരാതികളുയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇടയ്ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും തെരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാറോ പേനയോ പോലെ സ്വതന്ത്രമായി നിലനിൽക്കുന്നവയാണ് വോട്ടിംഗ് യന്ത്രങ്ങൾ. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ വോട്ടിംഗ് യന്ത്രം വഴിയുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയിലിപ്പോൾ പുനരാലോചനയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
Related News
കാട്ടാന ആക്രമണം: നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം
നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ടി സിദ്ദിഖ് എംഎൽഎയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ബജറ്റിന്മേലുള്ള പൊതുചർച്ചയാകും ഇന്ന് മുതൽ ഫെബ്രുവരി 15 വരെ നടക്കുക. സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ […]
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി; ഒരു ഗ്രാമം മുഴുവൻ പ്രതികള്‍
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാര്‍ മുഴുവൻ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ വാരിക്കൊണ്ടുപോയത്. രണ്ട് മാസം മുമ്പ് ആര്‍ജെഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ‘റോഡ് പണി ഭാഗികമായി പൂര്‍ത്തിയായിരുന്നു. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് നാട്ടുകാരില്‍ ചിലര്‍ അതെല്ലാം മോഷ്ടിച്ചുകൊണ്ട് പോയത്. ‘- സതീഷ് കുമാര്‍ പറഞ്ഞു. […]
ലാപ്ടോപുമായി കേരളസര്‍ക്കാര്‍; ‘കോക്കോണിക്സ്’ ജനുവരി മുതല്‍ വിപണിയില്‍
ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാണമേഖലയിലെ മേല്‍ക്കോയ്മ തിരിച്ചു പിടിക്കാനുള്ള സംസഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. സംസഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുമായി കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡില്‍ കോക്കോണിക്സ് ജനുവരി മുതല്‍ വിപണിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. മൂന്നു വ്യതസ്ത മോഡലുകളിലായി നാല് നിറങ്ങളിലാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സര്‍ക്യുട്ട് ബോര്‍ഡ് […]