കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ. ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ പറഞ്ഞു. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.
Related News
പീപ്പിൾസ് ഫൗണ്ടേഷന്റെ ”തണലൊരുക്കാം ആശ്വാസമേകാം” പദ്ധതിയുടെ കൊല്ലം ജില്ലാ വിതരണോദ്ഘാടനം നടന്നു
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ ”തണലൊരുക്കാം ആശ്വാസമേകാം” പുനരധിവാസ പദ്ധതിയുടെ കൊല്ലം ജില്ലാ തല വിതരണോദ്ഘാടനം നടന്നു. കാരാളിക്കോണത്ത് വച്ചു നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കുതിപ്പിലും കിതപ്പിലും സകല സഹായങ്ങളുമായി മുന്നിൽ നിന്ന സംഘടനയാണ് പീപ്പിൾസ് ഫൗണ്ടേഷനെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ജില്ലയിലെ പ്രവാസി കുടുംബങ്ങൾക്കുള്ള അമ്പത് ലക്ഷം രൂപയുടെ ധനസഹായം പി. മുജീബ് റഹ്മാൻ, ജമാഅത്തെ […]
രാജ്യത്ത് പുതിയ 10,929 കൊവിഡ് കേസുകള്‍; 392 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 392 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 4,60,265 ആയി. 3,43,44,683 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 29 ദിവസത്തിനിടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 20,000ത്തില്‍ താഴെ തുടരുകയാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 116.54 കോടി ഡോസ് വാക്സിന് വിതരണം ചെയ്തിട്ടുള്ളത്. സിക്കിം, ഗോവ, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, ആന്ധപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളാണ് രണ്ടാം ഡോസ് […]
30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ
ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യാകേസില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്ത ഉദ്യോഗസ്ഥന് കൂടിയാണ് സഞ്ജീവ് ഭട്ട്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി. ഗുജറാത്തിലെ ജാംനഗറില്‍ എ.എസ്.പി […]