ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ് എം.പി. താന്‍ വീണ്ടും മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ മാത്രമല്ല മറ്റ് നിരവധിപ്പേരുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
Related News
ബി.ജെ.പി എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം.എൽ.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ […]
ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക പ്രധാനാധ്യാപകർക്ക് എന്ന് നൽകാനാകുമെന്നത് സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി വ്യക്തമാക്കും. ക്യാബിനറ്റ് യോഗത്തിലെടുത്ത തീരുമാനങ്ങളടക്കമാകും സർക്കാർ വിശദീകരിക്കുക. വിഷയത്തിൽ ഇടപെടമാവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെ.പി എസ്.ടി.എ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു സർക്കാർ വാക്കാൽ അറിയിച്ചത്. എന്നാൽ, സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് […]
കൊടകര കള്ളപ്പണ കവർച്ചാക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
കൊടകര കള്ളപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയത്. കവർച്ചാക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് നിലവിൽ അന്വേഷണ സംഘം സമർപ്പിച്ചരിക്കുന്നത്. കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകൾ കേസിൽ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. കവർച്ചാകേസിൽ അറസ്റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് […]