ഇംഗ്ലണ്ടിനെതിരായ ട്വി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു . ഫെബ്രുവരി 12 മുതല്‍ അരംഭിക്കുന്ന ട്വി20 പരമ്ബരയില്‍ 3 ട്വി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. വെറ്ററന്‍ ബൗളര്‍ സ്റ്റെയിന് ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ്സ്റ്റെയിന് ദക്ഷിണാഫ്രിക്ക ദേശീയ ടീമിലേക്ക് എത്തുന്നത്. ട്വി20യില്‍ ക്യുന്റണ്‍ ഡി കോക്ക് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ഫാഫ് ഡു പ്ലെസിസിന് ഈ പരമ്ബരയിലും വിശ്രമം നല്‍കാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.
Related News
ഇന്ത്യ – ആസ്ത്രേലിയ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
ഇന്ത്യ – ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഡ്ലേയ്ഡ് ഓവലിൽ രാത്രിയും പകലമുമായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കും.. ട്വന്റി-ട്വന്റി പരമ്പര നേടിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ബോർഡർ – ഗാവസ്കർ ട്രോഫിയുടെ പതിനഞ്ചാം പതിപ്പിന് അരങ്ങുണരുമ്പോൾ ആത്മവിശ്വാസത്തിൽ ഒരു പടി മുന്നിൽ ടീം ഇന്ത്യ തന്നെയാണ്. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര ജയം. കഴിഞ്ഞ തവണ കംഗാരുക്കളെ […]
മുംബൈയിൽ ഇന്ത്യക്കെതിരെ മുംബൈക്കാരന്റെ വിക്കറ്റ് വേട്ട; രക്ഷപ്പെടുത്തി മായങ്ക് അഗർവാൾ
ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിലാണ്. 146 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തുന്നത്. അഗർവാളിനൊപ്പം അക്സർ പട്ടേലും (32) ക്രീസിൽ തുടരുകയാണ്. ഇന്ത്യക്ക് നഷ്ടമായ 6 വിക്കറ്റുകളും അജാസ് പട്ടേലാണ് സ്വന്തമാക്കിയത്. (india innings day newzealand) മികച്ച തുടക്കമാണ് മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് […]
ടോക്യോ ഒളിമ്പിക്സ്: 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് ജേക്കബ്സിന് സ്വർണം
ടോക്യോ ഒളിമ്പിക്സ് 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്സിന് സ്വർണം. 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ് ഇരുവരും ഫിനിഷ് ലൈൻ തൊട്ടത്. (Olympics Lamont Jacobs gold) നേരത്തെ, 89 വർഷത്തിനു ശേഷം ഒളിമ്പിക്സ് 100 മീറ്റർ ഫൈനൽസിൽ പ്രവേശിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡ് ചൈനയുടെ സു ബിങ്ടൈൻ സ്വന്തമാക്കിയിരുന്നു. […]