അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മറന്നവരാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന എന്തെന്ന് പഠിക്കേണ്ടത് പ്രതിപക്ഷമാണെന്നും മോദി. ലോക്സഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കുമ്പോഴാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
‘കോൺഗ്രസിന്‍റെ ആശയങ്ങൾ വികസനത്തിന് തടസമാണ്. കോൺഗ്രസ് പാതയിലായിരുന്നെങ്കിൽ രാമക്ഷേത്രം തർക്ക ഭൂമിയായി തുടർന്നേനെ. വടക്കു കിഴക്കൻ മേഖലകളുടെ വികസനം രാഷ്ട്രീയം മൂലം മുരടിച്ചു. യു.പി.എയുടെ ശ്രദ്ധ പ്രഭാഷണങ്ങളിൽ മാത്രമായിരുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
‘പ്രതിപക്ഷത്തിന്‍റെ മാർഗത്തില്‍ സഞ്ചരിച്ചാല്‍ ഒരു മാറ്റവും രാജ്യത്തിന് ഉണ്ടാകുമായിരുന്നില്ല. സർക്കാർ വികസനം വേഗത്തിൽ കൊണ്ടുവരുന്നു. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞു, മുത്തലാഖ്, പീഡനക്കേസുകളിൽ ശിക്ഷ ഉറപ്പാക്കല്‍ എല്ലാം നടപ്പിലാക്കിയെന്നും മോദി പറഞ്ഞു.