ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം സർക്കാർ തള്ളിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടന വായിക്കാൻ പ്രതിപക്ഷം തയ്യാറാകണം. സർക്കാരിനെ തിരുത്തലും ഉപദേശിക്കലുമാണ് തന്റെ ജോലിയെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയരുത്,
വിമർശനങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Related News
കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കിഫ്ബിയെ തകര്‍ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളം പലതവണ പറഞ്ഞ് സത്യമാണെന്ന ധരിപ്പിക്കാനാണ് ശ്രമിക്കുമെന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്കി. മുഖ്യമന്ത്രി എന്തിനേയോ ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കിഫ്ബിയില്‍ സി.എ.ജി ഓഡറ്റ് നടത്താത്തതിനെ ചൊല്ലി പ്രതിപക്ഷ വിമര്‍ശം ആവര്‍ത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്രമിക്കുന്നത്. കള്ളം പ്രചരിപ്പിച്ച കിഫ്ബിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.എ.ജി ഓഡിറ്റ് […]
പാര്‍ലമെന്റ് പുകയാക്രമണം; മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്
പാര്‍ലമെന്റ് പുകസ്േ്രപ ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്ത്തകന് ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്സ്ആപ് വിഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശവും നല്കി. ഒന്നര വര്‍ഷം മുന്‍പ് […]
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,270 കേസുകള്‍
രാജ്യത്ത കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,30,19,453 ആയി. സജീവ കേസുകളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 16,187 സജീവ കൊവിഡ് കേസുകള്‍ മാത്രമാണുള്ളത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 0.04 ശതമാനമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 554 പേരാണ് കൊവിഡില്‍ നിന്നും മുക്തരായത്. ദേശീയ കൊവിഡ് മുക്തി നിരക്ക് 98.75 ശതമാനമാണ്. ഇന്നലത്തെ […]