സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയെ അറിയിച്ചു. ഗ്ലൈഫോസൈറ്റിന്റെ ജൈവ സുരക്ഷയെ കുറിച്ച് കാർഷിക സർവകലാശാല രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും. നിരോധിത കീടനാശിനികളും കളനാശിനികളും വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കീടനാശിനി കമ്പനികളും ഏജന്റുകളും കർഷകരെ നേരിട്ട് സമീപിക്കാൻ പാടില്ല. ഈ മാസം 25ന് മുമ്പ് സുരക്ഷിത കീടനാശിനി ഉപയോഗ മാർഗങ്ങളെ കുറിച്ച് പരിശീലനം നൽകും. തിരുവല്ല സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയിൽ കൃഷിമന്ത്രി പ്രത്യേക പ്രസ്താവന നടത്തി.
Related News
പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി
പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയിൽ ഇരുന്ന ബൈക്കാണ് കാണാതായത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സി.ബി.ഐ. ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്. യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ. അന്വേഷണം […]
നടിയെ ആക്രമിച്ച കേസ് : കോടതി രേഖകൾ ചോർന്നതിൽ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി
നടിയെ അക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. തെളിവ് നൽകാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
‘കാര്‍ഡ് ബോര്‍ഡ് പരീക്ഷ; കോളേജ് അടച്ചു പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച കോളേജ് അടച്ചു പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജാണ് അടുത്ത അധ്യായന വര്‍ഷം മുതല്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലെന്നും അന്വേഷത്തില്‍ കണ്ടെത്തി. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളേജുകളില്‍ അവസരം ഒരുക്കും. പരീക്ഷാ നടത്തിപ്പിലെ പരീക്ഷണത്തിന് പ്രശംസ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോളേജ് മനേജ്മെന്റ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സംഗതി വൈറാലയതോടെ കോളേജിനെതിരെ അധികൃതര്‍ […]