ശമ്ബളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് രണ്ടാംദിവസവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. വെള്ളിയും ശനിയും തുടര്‍ച്ചയായി രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടന്നു. പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് മാറല്‍, വായ്പ ഇടപാട് തുടങ്ങിയവയെല്ലാം പണിമുടക്ക് ബാധിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പ്രവര്‍ത്തിച്ചു.
Related News
കാവേരി ജല തർക്കം; കർണാടകയിൽ ഇന്ന് ബന്ദ്, ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ
കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. കർഷക സംഘടനകൾ, കന്നഡ ഭാഷ സംഘടനകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അക്രമ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവിൽ വ്യാഴാഴ്ച രാത്രി 12 മുതൽ വെള്ളിയാഴ്ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈസൂരു, […]
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആറു നിലകളിലേക്ക് തീപടർന്നു
മുംബൈയിലെ ഡോംബിവ്ലിയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിലേക്ക് തീ പടർന്നു. സംഭവ സ്ഥലത്തേക്ക് നിരവധി അഗ്നിശമന സേനാ യൂണീറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. എല്ലാവരേയും കൃത്യസമയത്ത് പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. കത്തിനശിച്ച ആറ് നിലകളിൽ ആരുമില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടില്ലിയിരുന്നു. ആദ്യത്തെ മൂന്ന് നിലകൾ മാത്രമാണ് ഇപ്പോൾ ആളുകൾ താമസിക്കുന്നത്.
ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി; ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി
ജി-20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയായി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റുമായും മോദി കൂടിക്കാഴ്ച നടത്തും. നാളെയും മറ്റന്നാളുമായി ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് നരേന്ദ്രമോദിയും ഷിന്‍സോ ആബെയും കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരം തേടേണ്ടതുണ്ടെന്ന് ആബെ മോദിയോട് ആവശ്യപ്പെട്ടു. കൂടാതെ ആഗോള സമ്പത് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.ഇന്ത്യ- ജപ്പാന് ബന്ധം […]