ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സങ്കൽപ് പത്രിക പുറത്തിറക്കി. സുരക്ഷിതവും വികസിതവുമായ ഡൽഹിയാണ് ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഉയർത്തി കാട്ടുന്നത് കൂടിയാണ് പ്രകടന പത്രിക.
കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രകാശ് ജാവദേക്കർ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, ഡല്‍ഹിയിലെ എം.പിമാർ എന്നിവർ ചേർന്നാണ് സങ്കല്‍പ് പത്രിക പുറത്തിറക്കിയത്. വായു, ജല മലിനീകരണം ഇല്ലാതാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് യമുന ശുദ്ധീകരിക്കും. തുടങ്ങിയവ പ്രധാന വാഗ്ദാനങ്ങളാണ്.
അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്നതിനായി കോളനി വികസന ബോർഡ്. പാവപ്പെട്ടവർക്ക് 2 രൂപക്ക് ആട്ട. പുതിയ 200 സ്കൂളുകൾ,10 കോളജുകൾ എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ. കോളജുകളിൽ പോകുന്ന പെൺകുട്ടികൾക്ക് സ്കൂട്ടർ, സ്കൂൾ കുട്ടികൾക്ക് സൈക്കിൾ തുടങ്ങിയ വാഗ്‌ദാനങ്ങളും ബി.ജെ.പി മുന്നോട്ട് വെക്കുന്നു.