ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി. അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ വെച്ചാണ് പൊലീസില്‍ കീഴടങ്ങിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സർവകലാശാലയിൽ കഴിഞ്ഞ 16 നായിരുന്നു ഷർജീൽ പ്രസംഗിച്ചത്.
Related News
കോഴിക്കോട് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശിനി വന്ദനയാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ 6000ത്തിന് മുകളിൽ
ആകെ കോവിഡ് ബാധിതർ ഒരു ലക്ഷത്തി 36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ ആറായിരത്തിന് മുകളിൽ. ആകെ കോവിഡ് ബാധിതർ ഒരു ലക്ഷത്തി 36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി. 42 ശതമാനമാണ് രോഗമുക്തി നിരക്ക്. പരീക്ഷണത്തിലുള്ള 4 വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് ഉടൻ കടക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാഴ്ച കൊണ്ട് രാജ്യത്തെ കോവിഡ് ബാധിതർ രണ്ട് ലക്ഷം കവിയും. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും […]
ബാബരി ഭൂമിതർക്ക കേസ്; മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്കി
ബാബരി ഭൂമിതർക്ക കേസില്‍ മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്കി. മുദ്രവെച്ച കവറില്‍ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും.അടുത്ത മധ്യസ്ഥ ചര്‍ച്ച ജൂണ്‍ രണ്ടിന് നടക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാബരി മസ്ജിദ് ഭൂമി തർക്കം മാർച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി മധ്യസ്ഥ ചർച്ചക്ക് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതി ദിവസങ്ങൾക്കകം തന്നെ ചർച്ച […]