പൌരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ് -യു.ഡി.എഫ് ഭേദം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്‍റണി. സംയുക്ത പ്രക്ഷോഭത്തിലേക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് എ.കെ ആന്‍റണിയുടെ പ്രസ്താവന. രാഷ്ട്രീയ തര്‍ക്കത്തിലേക്ക് വിഷയത്തെ കൊണ്ടുപോകാനില്ലെന്ന് പറഞ്ഞ ആന്‍റണി പിന്നീട് പ്രസ്താവന മയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ കലാ വിഭാഗമായ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ആര്യാടന്‍ ഷൌക്കത്ത് നടത്തുന്ന കാവല്‍ യാത്രം ഉദ്ഘാടനം ചെയ്യവെ ആണ് ആന്‍റണി യോജിച്ച് പോരാട്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്.
സംയുക്ത പ്രക്ഷോഭം സംബന്ധിച്ച കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം ഉള്ള സാഹചര്യത്തില്‍ പ്രസംഗത്തിലെ പ്രസ്താവനയെക്കുറിച്ച് ആന്‍റണിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചു. കേരളത്തിലെ രാഷ്ട്രീതര്‍ക്കത്തിലേക്ക് പ്രശ്നത്തെ ചുരുക്കാനില്ലെന്നായിരുന്നു ആന്‍റണിയുടെ മറുപടി. ഒരു വിഭാഗത്തിന്‍റെ പ്രശ്നമായി കണ്ട് സമരത്തില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. ഞാന്‍ പൌരന്‍ പേര് ഭാരതീയന്‍ എന്ന തലക്കെട്ടിലാണ് ആര്യാടന്‍ ഷൌക്കത്ത് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.