പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി മെല്‍ബണിലെ ഇന്ത്യക്കാര്‍ ഒപ്പ് ശേഖരണം തുടങ്ങി. ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പ് ശേഖരണത്തിലൂടെ സി.എ.എയുടെ മറവിലുള്ള സംഘപരിവാറിന്റെ സവർണ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് മെല്‍ബണിലെ സെക്യുലര്‍ ഫോറം വ്യക്തമാക്കി. സെക്യുലര്‍ ഫോറം മെൽബണിൽ സംഘടിപ്പിച്ച ജനകീയ സദസ് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയും മതേരതത്വത്തെയും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളോടൊപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടു വരണം. ലോകരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അതാത് രാജ്യങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾ ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും ആദരവോടെ കാണുന്നതിന്റെ തെളിവാണ്. രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഉത്ഘാടനത്തോട് സംഘടിപ്പിച്ച ജനകീയ സദസ്സിനെ അഭിവാദ്യം ചെയ്തു നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒപ്പുശേഖരണ ഉത്ഘാടനം മെൽബണിലെ ആദ്യകാല മലയാളി എച്ച്. ഡേവിഡ് നിർവ്വഹിച്ചു. ചടങ്ങിൽ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. സുരേഷ് വല്ലത്ത്, അബ്ദുൽ ജലീൽ, അരുൺ ജോർജ് പാലക്കലോടി, സലിം മടക്കത്തറ, ഡോക്ടർ ദീപ ചന്ദ്രൻ റാം, ഡോക്ടർ ഷാജി വർഗീസ്, ഡോക്ടർ ആശാ മുഹമ്മദ്, സജി മുണ്ടയ്ക്കാൻ, അഫ്സൽ ഖാദർ, ഗീതു എലിസബത്ത്, ജാസ്മിൻ, അഫ്താഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Related News
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം […]
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം; നിർദേശവുമായി ആരോഗ്യമന്ത്രാലയം
മെഡിക്കൽ ഓക്സിജൻ ലഭ്യതയും വിതരണ പ്രക്രിയയും വിലയിരുത്തി കേന്ദ്ര സർക്കാർ. ഓക്സിജൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഓക്സിജൻ ഉപകരണം പ്രവർത്തിപ്പിക്കുന്നവർക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയംവ്യക്തമാക്കി. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. മാത്രമല്ല ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും സാഹചര്യത്തെ നിസാരമായി […]
നാടുകാണിയില്‍ കനത്ത മണ്ണിടിച്ചില്‍
നാടുകാണി ചുരത്തില്‍ കനത്ത നാശം. തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താണു. റോഡിന് കുറുകെ വലിയ പാറകള്‍. റോഡ് നിന്നിടത്ത് അഗാധ ഗര്‍ത്തം. ഗതാഗത യോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും