സര്‍ക്കാര്‍ അംഗീകാരമുള്ള സ്ക്കൂളുകളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി. സ്ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും കോടതി .സ്കൂൾ അടച്ച് പൂട്ടാനുള്ള ഉത്തരവിനെതിരെ മണക്കാട് ഹിദായ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്
Related News
ഡല്‍ഹി വായു മലിനീകരണം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ ശകാരം
ഡല്‍ഹി വായു മലിനീകരണ കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ ശകാരം. പാവപ്പെട്ട കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധയില്ലെന്ന് സുപ്രീം കോടതി. കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ഉത്തരവിട്ടു. കൊയ്ത്ത് നിലങ്ങള്‍ കത്തിക്കാതെ കൈകാര്യം ചെയ്യാന്‍ ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് 7 ദിവസത്തിനകം ക്വിന്റലിന് 100 രൂപ വെച്ച് ധനസഹായം നല്‍കണമെന്ന് യു.പി, ഹരിയാന, പഞ്ചാബ് സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇവര്‍ക്ക് നിലം വൃത്തിയാക്കാനുള്ള മെഷീനുകളും സര്‍ക്കാരുകൾ എത്തിച്ചുനല്‍കണം. ഡൽഹി വായു […]
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാമാന്മാര്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ മീഡിയവണ്‍ ക്യാമറമാന് എം.എ ഇര്‍ഷാദിന് പരിക്കേറ്റു. അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം. ഇന്നലെ മീഡിയവണ്‍ ക്യാമറാമാനും പരിക്കേറ്റിരുന്നു.
മാന്ദ്യം തന്നെ; വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. 10 പ്രധാന ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് തീരുമാനം. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിയെ നിയമിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. 5 ട്രില്യന്‍ വളര്‍ച്ച കൈവരിക്കുക, […]