കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 900 ഗ്രാം സ്വർണമാണ് കൊള്ളയടിച്ചത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.
Related News
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അന്വേഷണ സംഘത്തിന്റെ യോഗം രണ്ട് മണിക്ക് വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്തു. പാലം നിർമാണത്തിന് ആർ.ഡി.എക്സ് പ്രൊജക്ട്സ് കമ്പനിക്ക് പലിശയില്ലാതെ മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിനടക്കം പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 4 കോടിയോളം രൂപയുടെ അഴിമതി പണം ആദ്യഘട്ടത്തിൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമായി കൈമാറി. നിർമാണ കമ്പനിയുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയ […]
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ കെ.എസ്.യു പ്രതിഷേധം
കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ കെ.എസ്.യു പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കനത്ത സുരക്ഷ വലയം ഭേദിച്ചായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കുള്ള പ്രത്യേക വിമാനത്തിലെത്താണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്.
ആരോഗ്യമന്ത്രാലയത്തില്‍ ബിസ്ക്കറ്റുകള്‍ക്ക് നിരോധനം; പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്കാന് തീരുമാനം
ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ബിസ്ക്കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം. മന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതല്‍ ബിസ്ക്കറ്റുകളും പലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്കിയാല് മതിയെന്നാണ് മന്ത്രി ഹര്‍ഷവര്‍ധന്റെ നിര്‍ദേശം. കഴിഞ്ഞ പത്തൊമ്പതിനാണ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് നേരിട്ട് ഉത്തരവിറക്കിയത്. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തില്‍ ഇനിമുതല്‍ ബിസ്ക്കറ്റുകള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പകരം ബദാം, വാള്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത കടല തുടങ്ങിയവ വിതരണം […]