വേമ്ബനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:15ഓടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി. പാതിരാമണല്‍ ഭാഗത്ത് വെച്ച് .കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടിലാണ് തീപിടിച്ചത്. തുടര്‍ന്ന് കൈക്കുഞ്ഞടക്കം കായലിലേക്ക് ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ബോട്ടിലും മറ്റ് ചെറുവള്ളങ്ങളിലുമായാണ് രക്ഷപ്പെടുത്തിയത്. കായലിലേക്ക് ചാടിയ ഒരു യാത്രക്കാരന്റെ കയ്യില്‍ കൈക്കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞും സുരക്ഷിതനാണ്. അപകടം നടന്ന സ്ഥലത്ത് അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. ഹൗസ് ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. പാചകവാതക ചോര്‍ച്ചയോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Related News
വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാൻഡിൽ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാരാണ് നിർദേശിച്ചത്. ഏജൻസി ജീവനക്കാരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് […]
പ്രായം നൂറ് കവിഞ്ഞു; ആവേശം ചോരാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍
പ്രായം നൂറ് കവിഞ്ഞു. 1951 ലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു. ഇക്കൊല്ലവും വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗി. ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്. 2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിന്നോറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ […]
10,000 ചൈനീസ് സൈനികർ ഇന്ത്യൻ മണ്ണിലെന്ന് റിപ്പോർട്ട്; സർക്കാർ ജനങ്ങളോട് സത്യം പറയണമെന്ന് കോൺഗ്രസ്
ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. ചൈന-ഇന്ത്യ സൈന്യങ്ങള്‍ നേര്‍ക്കുനേരെ വന്നത് രാജ്യത്തിന്റെ ഗൗരവകരമായ ആശങ്കയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഡാക്കിലെ പാങ്കോങ് സോ തടാകം, ഗാല്‍വന്‍ താഴ്വര പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റവും ഇരു സൈന്യങ്ങളും മുഖാമുഖ ആക്രമണ മുനമ്പിലുള്ളത്. സംഭവം രാജ്യത്തിന്റെ ഗൗരവകരമായ […]