ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. മുഖ്യമന്ത്രിയും ഗവർണറും സംയമനം പാലിക്കണം. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി കൊടുക്കുന്നതിനു മുൻപ് ഗവർണറെ അറിയിക്കേണ്ടതായിരുന്നുവെന്നും രാജഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു..
Related News
ഇറാന് പിടിച്ചെടുത്ത കപ്പലിലെ സിജോ കുടുംബവുമായി സംസാരിച്ചു
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരന് സിജോ കുടുംബവുമായി സംസാരിച്ചു. താനും ഒപ്പമുള്ളവരും സുരക്ഷിതരാണെന്ന് തൃപ്പൂണിത്തറ സ്വദേശി സിജോ കുടുംബത്തെ അറിയിച്ചു. കപ്പല്‍ പിടികൂടിതയതിന് ശേഷം ആദ്യമാണ് സിജോ കുടുംബവുമായി സംസാരിക്കുന്നത്.
ബി.ജെ.പിയുമായി ധാരണയായി, ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്കാന് ഏകദേശ ധാരണ. ബി.ഡി.ജെ.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാലു സീറ്റെന്ന കാര്യത്തില്‍ ബി.ജെ.പി വിട്ടു വീഴ്ച്ചക്ക് തയ്യാറാകുകയായിരുന്നു. മൂന്ന് സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകുകയും ചെയ്തു. ഇടുക്കി, വയനാട്, ആലത്തൂര്‍ സീറ്റ് സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. മറ്റ് രണ്ട് സീറ്റ് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ബി.ജെ.പി മത്സരിക്കാന്‍ തീരുമാനിച്ച തൃശൂര്‍, പത്തനംതിട്ട, പാലക്കാട്,എറണാകുളം എന്നിവയിലേതെങ്കിലും രണ്ട് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിക്കുന്നത്. എന്നാല്‍ ഈ നാലു സീറ്റും വിട്ടുനല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി. […]
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.