India Kerala

മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് ഗവര്‍ണര്‍ പ്രവർത്തിക്കേണ്ടതെന്ന് കബില്‍ സിബല്‍

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കബിൽ സിബൽ. ഗവർണർ നിയമത്തിനതീതനല്ലെന്നും മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കബിൽ സിബൽ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കപില്‍ സിബല്‍ സംവാദത്തിന് വെല്ലുവിളിച്ചു. ഗവർണറുടേത്‌ ആലങ്കാരിക പദവി മാത്രമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ഗവർണ്ണർ നിയമത്തിനതീതമല്ല. ഗവർണ്ണർ ഭരണഘടന ഒരാവർത്തികൂടി വായിക്കണമെന്ന് ആവശ്യപ്പെട്ട കപില്‍ സിബല്‍ ഗവര്‍ണറെ സംവാദത്തിനും ക്ഷണിച്ചു. സംവാദത്തില്‍ ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് തനിക്ക് പറഞ്ഞുകൊടുക്കാനാകും. ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കബില്‍ സിബല്‍ പറഞ്ഞു.

യൂണിവേഴ്‍സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്‍ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‍സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നത്. അത്തരം യൂണിവേഴ്‍സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജ് വാർഷിക ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കബിൽ സിബൽ.