കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരൻ. ഗവർണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനാണ്. ഗവർണർ മോദിയുടെ പി.ആർ ആകുകയാണ്. ഇങ്ങനെ പോയാൽ അദ്ദേഹത്തിന് സർ സി.പിയുടെ അനുഭവമായിരിക്കും സംഭവിക്കുകയെന്നും മുരളീധരൻ പറഞ്ഞു. വയനാട് മാനന്തവാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
