കൂടത്തായ് കൊലപാതക പരന്പരയില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. സിലി വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആദ്യ ശ്രമത്തില്‍ സിലിയെ കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും ജോളിക്ക് സാധിച്ചില്ലെന്നും രണ്ടാം ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 165 സാക്ഷികളാണുള്ളത്. കൂടത്തായി കേസിലെ ആറു കേസുകളിലും സ്പെഷ്യൽ പ്രൊസിക്യൂട്ടർ ആയി അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണനെ നിയമിച്ചു.
Related News
അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍
അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നും ഷാനിമോള്‍ പറഞ്ഞു.
കൂടത്തായി കൂട്ടക്കൊലപാതകം; അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവിന്റെ മാതാവിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മ്യഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. ഈ കേസില്‍ ജോളി […]
ഐടി മിഷനിൽ സാമ്പത്തിക പ്രതിസന്ധി; ജനസേവന കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
കേരള ഐടി മിഷനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരാഴ്ചയായി കോഴിക്കോട് ഫ്രണ്ട്സ് പ്രവർത്തിക്കുന്നില്ല. വൈദ്യുത ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കാണ് കാരണം. പ്രദേശത്തെ സാധാരക്കാർക്ക് വാട്ടർ ബില്ല്, വൈദ്യുതി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന കേന്ദ്രമാണിത്. കുടിശ്ശിക ഉടൻ തീർക്കാമെന്ന സംസ്ഥാന ഐടി മിഷൻറെ ഉറപ്പ് നടപ്പാകാത്തതാണ് ഫ്യുസ് ഊരാൻ കാരണം. നാലായിരം രൂപയാണ് ജനസേവന കേന്ദ്രത്തിന്റെ കുടിശ്ശിക. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ബജറ്റ് […]