കിച്ചാപ്പൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഗൗതമിന്റെ രഥം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. നീരജ് മാധവൻ നായകൻ ആവുന്ന ചിത്രത്തിൽ പുണ്യ എലിസബത്താണ് നായിക. രഞ്ജി പണിക്കർ, ബേസിൽ ജോസഫ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങൾക്കു ശേഷം വിഷ്ണു ശർമയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
Related News
ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു: വിധു വിന്‍സെന്റ്
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. എന്നാല്‍ സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കും. ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി. ഡബ്ല്യുസിസിയുടെ രൂപീകരണം മുതല്‍ വിധു വിന്‍സെന്റ് സംഘടനയില്‍ സജീവമായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി […]
‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയറ്ററുകളിലെത്തും
സിജു വിത്സണ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയറ്ററുകളിലെത്തും. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ‘ഇതിഹാസ’യുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അത്ര പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത നിലയിലാണ് ചിത്രത്തിന്റെ ടീസറും ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയുടെ സ്വഭാവം സംബന്ധിച്ച് സംവിധായകന് ജെനിത് […]
റീല്‍ ഓഫ് റെസിസ്റ്റന്‍സ്; ഫ്രറ്റേണിറ്റിയുടെ ഫിലിം ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാകും
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംഘടിപ്പിക്കുന്ന റീല്‍ ഓഫ് റെസിസ്റ്റന്‍സ് ഫിലിം ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാവും. ബുധന്‍, വ്യാഴം ദിവസങ്ങളിലായി എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററിലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക. ഫാസിസം, ഫാസിസ്റ്റ് കാലത്തെ പ്രതിരോധം തുടങ്ങിയവ പ്രമേയമാകുന്ന സ്പാനിഷ് ചലച്ചിത്രമായ ‘ഫോട്ടോഗ്രാഫര്‍ ഓഫ് മാതേവൂസ്’, ജര്‍മന്‍ ചലച്ചിത്രമായ ‘എലോണ്‍ ഇന്‍ ബെര്‍ലിന്‍’, ഇന്ത്യന്‍ സിനിമ ‘ഫിറാഖ്’, ഗുജറാത്ത് വംശഹത്യയെ ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററി ‘ഫൈനല്‍ സൊല്യൂഷന്’ എന്നിവയാണ് പ്രദര്‍ശനത്തിന് ഉണ്ടാവുക. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി […]