Entertainment

മാസും ആക്ഷനുമായി മമ്മൂട്ടി; ഷൈലോക്കിന്റെ തമിഴ് ടീസര്‍ പുറത്ത്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഷൈലോക്കിന്റെ തമിഴ് ടീസര്‍ പുറത്തിറങ്ങി. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം കാരണം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ദിവസമാണ് തമിഴ് പതിപ്പായ കുബേരന്റെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. ടീസറില്‍ മമ്മൂട്ടിക്കൊപ്പം രാജ്കിരണും തിളങ്ങിനില്‍ക്കുന്നുണ്ട്. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും.