കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണി എംപി. ചരല്‍ക്കുന്ന് ക്യാന്പ് സെന്ററില്‍ കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം ദ്വിദിന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമായതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അതു മരവിപ്പിച്ചിരിക്കുന്നത്. 20ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നല്‍കുന്നതിലും വിലക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ആര് ചിഹ്നം നല്കുന്നുവോ അവര്‍ തന്നെ വിപ്പ് നല്‍കണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യം.
ജില്ലാ പ്രസിഡന്റുമാര്‍ക്ക് ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കപ്പെടണമെന്നും ജോസ് കെ. മാണി പറഞ്ഞു. കുട്ടനാട് സീറ്റ് മറ്റാര്‍ക്കും വിട്ടു കൊടുക്കാനാകില്ല. പാര്‍ട്ടി മത്സരിച്ചിരുന്ന പുനലൂര്‍ മണ്ഡലം വിട്ടു നല്കിയതിനേ തുടര്‍ന്നു ലഭിച്ചതാണ് കുട്ടനാട് എന്നും ജോസ് കെ. മാണി പറഞ്ഞു . ക്യാന്പ് ഇന്നു സമാപിക്കും.