തൃശൂര്‍ കൊറ്റനെല്ലൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി. കൊറ്റനെല്ലൂര്‍ സ്വദേശികളായ നാല് പേര് മരിച്ചു. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞ് മടങ്ങിവെയാണ് അപകടം. അച്ഛനും മക്കളുമാണ് മരിച്ചത്. സുബ്രന്( 54) മകള്‍ പ്രജിത (23) , ബാബു (52) മകന് വിപിന്‍ (29) എന്നിവരാണ് മരിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
Related News
നെയ്യാറ്റിൻകര ആത്മഹത്യ: പ്രതി സർക്കാരെന്ന് രമേശ് ചെന്നിത്തല
നെയ്യാറ്റിൻകര അതിയന്നൂർ നെടുന്തോട്ടം ലക്ഷം വീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പൊലീസിന്റെ ദുർവാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് നടത്തിയത് നരഹത്യയാണ്. അരമണിക്കൂർ കാത്തിരുന്നാൽ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നിൽ നിന്നും കുടുംബത്തെ […]
ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം മേല്‍നോട്ട സമിതിക്ക്; നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന്
മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തണമെന്ന സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി ഫാദർ റോബിൻ. ഏറെ നാളായി മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ട് വച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിലാണ് വിധി വന്നിരിക്കുന്നത്. ഡാമിന് ബലക്ഷയമുണ്ടെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നുള്ളതും സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളാണ്. മേൽനോട്ട സമിതിയെ ശ്കതിപ്പെടുത്തുന്നതോടെ നിഷ്പക്ഷമായ രീതിയിലുള്ള പരിശോധന നടത്താനും അതിന്റെ അടിസ്ഥാനത്തിൽ ഡാമിന് ബലക്ഷയമുണ്ടെന്ന് തെളിഞ്ഞാൽ എത്രയും വേഗത്തിൽ ഡാം ഡികമ്മിഷൻ ചെയ്യാനുള്ള നീക്കത്തിലേക്കാണ് സുപ്രിം കോടതി പോകേണ്ടതെന്നും അദ്ദേഹം ട്വന്റി ഫോറിനോട് […]
കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്
മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ മണിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ […]