ജെ.എന്‍.യു വി.സി എം.ജഗതീഷ് കുമാര്‍ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. സര്‍വകലാശാലയിലുണ്ടായ മുഴുവന്‍ പ്രശ്നങ്ങൾക്കും കാരണം ആക്ടിവിസ്റ്റുകളായ ഏതാനും വിദ്യാർഥികളാണെന്ന് വി.സി ആരോപിച്ചു. കൂടാതെ ഹോസ്റ്റലുകളിൽ അനധിക്യത താമസക്കാരുണ്ടെന്നും വി. സി പറഞ്ഞു.
എന്നാല്‍ എ.ബി.വി.പി അക്രമത്തില്‍ സാരമായി പരിക്കേറ്റ ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തില്ല. വൈസ് ചാൻസിലർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കുറച്ച് വിദ്യാര്‍ഥികളെ മാത്രം വിളിച്ച് ചര്‍ച്ച നടത്തുകയാണെന്നും ഐഷി ഘോഷ് പറഞ്ഞു. അതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐഷി ഘോഷ് അടക്കമുള്ളവരെ സന്ദര്‍ശിച്ചു.