അതിശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും പൌരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ന് രാത്രി മുതല്‍ പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി.
Related News
സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്
സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. പൈലറ്റ് […]
പള്ളിത്തര്‍ക്കത്തിന് കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍, സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് കോടതി
പള്ളിത്തര്‍ക്കത്തിന് പ്രധാന കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കളെന്ന് ഹൈക്കോടതി. സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ജസ്റ്റിസ് രാജന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പാലക്കാടുള്ള ഒരു പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം. ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതി പള്ളികളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. പള്ളികള്‍ സ്മാരകങ്ങളാക്കിയാലും ആരാധനയ്ക്ക് തടസ്സമുണ്ടാവില്ലെന്നും ജസ്റ്റിസ് രാജന് അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തി.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ. 22 ഇടത്ത് എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും 5 ഇടത്ത് ബി.ജെ.പിയും വിജയിച്ചു. എൽ.ഡി.എഫിന്റെ 6 സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ യു.ഡി.എഫിന്റെ 3 സിറ്റിംഗ് സീറ്റുകളിൽ എൽ.ഡി.എഫും വിജയിച്ചു. കാസർകോട് ഒഴികെയുളള 13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.44 ൽ 22 ഇടത്ത് എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും വിജയിച്ചു.5 സീറ്റുകളിൽ ബി.ജെ.പിയും ജയിച്ചു. ഇരു മുന്നണികളും സീറ്റുകൾ പിടിച്ചെടുത്തെങ്കിലും […]