സംസ്ഥാനത്ത് 40,118 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് പദ്ധതികള്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആബുദാബി ഇന്‍വസ്റ്റ്മെന്റ് അതോറിറ്റി 66,900 കോടി രൂപയുടെ നിക്ഷേപം നടത്തും. 98,708 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭ്യമായി. നിക്ഷേപ സംഗമം വിജയകരമാണെന്നും പിണറായി വിജയന് പറഞ്ഞു.
Related News
6268 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപണം. കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്ഷന് കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്ഷന് കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തിനെതിരെ […]
കോടതിയലക്ഷ്യ കേസ്: നിപുണ്‍ ചെറിയാന് നാലുമാസം തടവും 2000 രൂപ പിഴയും ശിക്ഷ
കോടതിയലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നല് മാസം വെറും തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് ഹൈക്കോടതിയുടെ വിധി. കോടതിയലക്ഷ്യ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിപുണ്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 25ന് ചെല്ലാനത്ത് വച്ചുനടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് […]