രാജ്യവ്യാപകമായി അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്. സി.എ.എ ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ പരാമർശം.
രാജ്യം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനമാണ് ആദ്യം വേണ്ടതെന്നും ഇതിന് സഹായിക്കുന്നതല്ല ഹരജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു നിയമത്തിന്റെ സാധുത പരിശോധിക്കൽ മാത്രമാണ് കോടതിയുടെ ജോലിയെന്നും എന്തെങ്കിലും തരത്തിലുള്ള പ്രഖ്യാപനം നടത്താന്‍ കോടതിക്കാവില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.