തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് മരിച്ചത്. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം. കൊലക്കേസ് പ്രതി രാജ് കുമാറാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി കേരള- തമിഴ്നാട് പൊലീസ് സംയുക്തമായി തെരച്ചിൽ ആരംഭിച്ചു.
Related News
കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ തീരുമാനം; ഓരോ രൂപ മാറ്റങ്ങൾക്കും 10,000 രൂപ വീതം പിഴ
നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ ആണ് തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും. ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തിൽ ഹൈക്കോടതി കൂടി ഇടപെട്ട സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. കളർകോട് നടപ്പാക്കാതെ ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ല. ഏകീകൃത നിറം […]
നരസിംഹ റാവു, ചരണ്‍ സിങ്, എം.എസ് സ്വാമിനാഥൻ; മൂന്നുപേർക്ക് കൂടി ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പിവി നരസിംഹ റാവു ഉൾപ്പെടെ മൂന്നുപേർക്ക് ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി നരസിംഹ റാവുവിനൊപ്പം ഡോ. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. മൂന്നു പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥൻ. കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ […]
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണം 31 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപനമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 27,057 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നിന് താഴേയ്ക്ക് വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ കേരളം കാണിച്ച മികവിനെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ല. അതിനാലാണ് കുറഞ്ഞ […]