എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. അതേസമയം എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്നും സമരത്തെ ഗൌരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Related News
4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി […]
ബംഗാൾ ബി.ജെ.പി അധ്യക്ഷന്‍ നേരെ കല്ലേറും കരിങ്കൊടിയും
ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറും കരിങ്കൊടി പ്രയോഗവും. ബംഗാളിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന്റെ വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവിൽ വെച്ചാണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടാകുന്നത്. ആക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ‘ദിലീപ് ഘോഷ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാഹനം ജെയ്ഗാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഘോഷിന്റെ വാഹനം […]
അയ്യപ്പൻമാര്ക്ക് പഴകിയ ഭക്ഷണം, അമിത വില, അളവിൽ കുറവ്; സന്നിധാനത്ത് ഇതുവരെ ഈടാക്കിയ പിഴ 9 ലക്ഷത്തിലധികം
ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തിൽ ഈടാക്കിയത്. 2,37000 രൂപയാണ് ഈ ഘട്ടത്തിൽ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആ൪. സുമീത൯ പിള്ള അറിയിച്ചു. ഡിസംബ൪ 19 വരെയുള്ള കണക്ക് പ്രകാരം 4,61,000 രൂപ പിഴയായി ഈടാക്കിയിരുന്നു. […]