നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിക്കുന്നത്. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Related News
‘അതിശയകരം, അഭിനന്ദനങ്ങള്‍’; ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് അദാനി
തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന് പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ് വിജയിച്ചത്. ബിഎസ്സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. […]
പദ്ധതി പണം മാത്രം പോരാ, സംഭാവന സ്വീകരിച്ചും പരിപാടികൾ നടത്തണം; തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ
തദ്ദേശഭരണ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശം. പണച്ചെലവുള്ള പദ്ധതികളും പരിപാടികളും ഏറ്റെടുക്കുമ്പോൾ പദ്ധതി പണം ചെലവഴിക്കുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ പണച്ചെലവുള്ള പദ്ധതികൾ സംഭാവന സ്വീകരിച്ച് ഏറ്റെടുക്കണം. പ്രാദേശിക വിഭവസമാഹരണം നടത്തണമെന്നും, പദ്ധതി പണത്തെ മാത്രം ആശ്രയിക്കരുതെന്നും സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. പ്രതിഭാ സംഗമം പോലുള്ള നിരവധി പരിപാടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്താറുണ്ട്. പലപ്പോഴും പദ്ധതി പണത്തിൽ നിന്നാണ് ഇതിന് ചെലവ് കണ്ടെത്തുന്നത്. കൂടുതൽ പണച്ചെലവ് […]
ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ നഗരം അടച്ചിടേണ്ടി വരുമെന്ന് തിരുവനന്തപുരം മേയര്‍
കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആദ്യദിനം നടപ്പായില്ല കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആദ്യദിനം നടപ്പായില്ല. നിര്‍ദേശങ്ങളിലെ അവ്യക്തതയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തടസമായത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പൂര്‍ണമായി അടച്ചിടേണ്ടിവരുമെന്ന് നഗരസഭ മേയര്‍ മുന്നറിയിപ്പ് നല്കി. വ്യാപാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. പക്ഷെ, നിര്‍ദേശപ്രകാരം ഇന്ന് തുറാക്കാന്‍ പാടില്ലാത്ത പഴം, പച്ചക്കറി കടകള്‍ അടക്കം സര്‍വ്വ കടകളും തുറന്നു. ഇറക്കിയ […]