പാചകവാതക വിലയില്‍ വര്‍ധനവ്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 685 രൂപയായിരുന്ന സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 704.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1,213 രൂപയാണ് വില.
നിലവില്‍ 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകള്‍ക്കാണ് ഒരുവര്‍ഷം സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. അധിക സിലിണ്ടര്‍ ആവശ്യമുള്ളവര്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിശദീകരണം.