എറണാകുളത്ത് കുടിവെള്ള ടാങ്കർ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. കലക്ടറുമായി നടത്തി വന്ന ചർച്ചയിലാണ് തീരുമാനം. എന്നാൽ കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ ചർച്ചയിൽ ധാരണ ആയില്ല.
നിലവിൽ കുടിവെള്ളമായി വിതരണം ചെയുന്ന വെള്ളം കെട്ടിട അവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം എന്നാണ് കലക്ടറുടെ നിർദേശം. കെട്ടിട ആവശ്യത്തിനുള്ള വെള്ളം എന്ന് ടാങ്കറിനു പുറത്ത് രേഖപ്പെടുത്തണം. ഈ നിർദേശങ്ങൾ ടാങ്കർ ഉടമകൾ അംഗീകരിച്ചു. ടാങ്കറുകൾ നിറം മാറ്റം വരുത്താൻ 20 ദിവസം സമയം നൽകി. എന്നാൽ കുടിവെള്ളം വിതരണം ചെയ്യുന്നത് എങ്ങനെ എന്നതിൽ തീരുമാനം ആയില്ല. വാട്ടർ അതോറിറ്റി സ്റ്റേഷനുകളിൽ നിന്ന് മാത്രമേ വെള്ളം ശേഖറിക്കാവു എന്ന ഉത്തരവ് തുടരും.
ജില്ലയിൽ 13 ഇടങ്ങളിൽ മാത്രമാണ് വാട്ടർ അതോറിട്ടിയുടെ കുടിവെള്ള സ്റ്റേഷനുകൾ ഉള്ളൂ. ഇവയിൽ ഭൂരിഭാഗവും ജില്ലയുടെ കിഴക്കൻ മേഖലകളിൽ ആണ്. ഇവിടെ നിന്ന് കുടിവെള്ളം ശേഖരിക്കൽ പ്രായോഗികം അല്ലെന്നാണ് ടാങ്കർ ഉടമകളുടെ വാദം. നിലവിൽ വളരെ കുറച്ചു ടാങ്കറുകൾ മാത്രം ആണ് വാട്ടർ അതോറിട്ടിയിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്നത്. അതുകൊണ്ട് തന്നെ മാളുകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ കുടിവെള്ള. ക്ഷാമം രൂക്ഷമാകും. വരും ദിവസങ്ങളിലും ഇത് തുടരാനാണ് സാധ്യത.