2020 പുതുവത്സര രാവില്‍ ഇന്ത്യയില്‍ ജനിച്ചത് 67,385 കുഞ്ഞുങ്ങള്‍. പുതുവത്സര ദിനത്തില്‍ ലോകത്ത് ആകെ പിറന്നത് 3,92,078 കുരുന്നുകളാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 17 ശതമാനം കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയിലാണ്.
ഫിജിയിലാണ് 2020ലെ ആദ്യത്തെ കണ്മണി പിറന്നത്. ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണ്(67,385). രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 46,299 കുഞ്ഞുങ്ങളും മൂന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ 26,039 കുഞ്ഞുങ്ങളുമാണ് ജനിച്ചത്.
പാകിസ്താനില്‍ 16,787, ഇന്തോനേഷ്യയില്‍ 13,020, യു.എസില്‍ 10,452, കോംഗോയില്‍ 10,247, എത്യോപ്യയില്‍ 8493 എന്നിങ്ങനെയാണ് പുതുവത്സര ജനന നിരക്ക്. പുതുവത്സര രാവില്‍ ജനിക്കുന്നത് ഭാഗ്യമായാണ് കരുതിവരുന്നത്. ഇതിനായി സ്ത്രീകള്‍ പ്രസവ ശസ്ത്രക്രിയ രീതി തെരഞ്ഞെടുക്കാറുമുണ്ട്.