സി.ബി.ഐ അന്വേഷണത്തിലൂടെയെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്. ചെന്നൈ കോട്ടൂർപുരം പോലീസ് തെളിവുകൾ നശിപ്പിച്ചു. ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യും. ക്രെംബ്രാഞ്ച് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ അതുണ്ടായില്ലെന്നും അബ്ദുല്‍ ലത്തീഫ് ചെന്നൈയില്‍ പറഞ്ഞു.
Related News
മത്സരയോട്ടം ; സ്വകാര്യ ബസ് സീറ്റില്‍ നിന്നും തെറിച്ചുവീണ് പരുക്കേറ്റ വയോധികന്റെ നില ഗുരുതരം
ആലപ്പുഴ: മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസിലെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്റെ നില അതീവ ഗുരുതരമായി തുടരുന്നു . സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ് പൊലീസ് പിടികൂടി. നാല് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത് . കായംകുളം – അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൂറനാട് എരുമക്കുഴി സ്വദേശി ശിവശങ്കരക്കുറുപ്പ് (75)നാണ് ഈ ദുരവസ്ഥ ഉണ്ടായത് . നൂറനാട് പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ചാരുംമൂടേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കെഎസ്ആര്‍ടിസി ബസിനെ […]
മണിമലയാറ്റില്‍ പ്രളയമുന്നറിയിപ്പ് നല്കി കേന്ദ്ര ജലകമ്മിഷന്
മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതോടെ കേന്ദ്ര ജലകമ്മിഷന് പ്രളയമുന്നറിയിപ്പ് നല്കി. പമ്പയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 12 ഇഞ്ച് വരെ ഉയര്‍ത്തും. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും.പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ മൂന്ന് സിപില്‍വേ ഷട്ടറുകള്‍ 5 സെ.മി ഉയര്‍ത്തി. അതിരപ്പിള്ളി, മലക്കപ്പാറ പ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കല്ലാര്‍ […]
മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു
മുതിർന്ന പത്ര പ്രവർത്തകനും, സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.