ഭരണഘടനയാണ് രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥം അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.
പൌരത്വ നിയമ ഭേദഗതി മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ നാടിനെ വെട്ടിമുറിച്ചവരാണ് ഇന്ന് നിയമത്തെ എതിര്‍ക്കുന്നത്. നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിനാണെന്നും രാജഗോപാല്‍ പറഞ്ഞു. പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍ സംസാരിക്കുന്നതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു.