പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ സർവീസുകൾ പുലർച്ചെ വരെ നീട്ടി. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവർഷ ദിനത്തിൽ രാവിലെ 6 നു പതിവു സർവീസ് തുടങ്ങി 2നു പുലർച്ചെ 1.30 ന് അവസാനിക്കും. 2നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്. 3 ന് രാവിലെ 5 നു സർവീസ് ആരംഭിക്കും. 3, 4, 5 തിയതികളിൽ ആലുവയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.10നും തൈക്കൂടത്തുനിന്നുള്ള അവസാന സർവീസ് 11 നും പുറപ്പെടും.
Related News
വിമാനത്തവാളത്തിൽ സ്വർണ്ണവേട്ട; കണ്ണൂരിൽ 2 പേർ പിടിയിൽ; 50 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണം പിടിച്ചു. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലായിരുന്നു സ്വർണം കൊണ്ടുവന്നത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ സ്വർണം. കണ്ണൂർ സ്വദേശി സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണവും പിടികൂടി. […]
‘സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോഗിച്ചു’; ക്രൈസ്തവ സഭയോട് പ്രകാശ് കാരാട്ട്
കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോഗിച്ചുവെന്നും ക്രിസ്ത്യൻ പുരോഹിതരെ വശത്താക്കാൻ ബിജെപി തന്ത്രപരമായ നീക്കം നടത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ( prakash karat against bjp ) പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർകോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എംപി ബിഷപ്പുമായി […]
30 സെക്കന്റിൽ കോവിഡ് പരിശോധനാഫലം: കൈകോർത്ത് ഇന്ത്യയും ഇസ്രായേലും
നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. 30 സെക്കന്റ് കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്ത സഹകരണത്തിൽ ആഗോളതലത്തിൽ വിതരണം ചെയ്യും. ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം അടുത്ത ആഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം […]