അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനെ കൂടതെ 35 മന്ത്രിമാരാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. ആദിത്യ താക്കറെയും മന്ത്രി സഭയില്‍ എത്തുമെന്ന് സൂചനയുണ്ട്.നവംബര്‍ 28 ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ അധികാരമേറ്റ് 32 ദിവസത്തിനു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുന്നത്.
Related News
ഇന്നസെന്റിനെതിരായ ആരോപണം : മറുപടിയുമായി എല്‍.ഡി.എഫ് നേതാക്കള്‍
ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരായ യു.ഡി.എഫ് എം.എല്‍എമാരുടെ ആരോപണങ്ങളെ തളളി എല്‍.ഡി.എഫ് എം.എല്‍.എമാര്‍. വികസന നേട്ടങ്ങളിൽ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ് എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തും രംഗത്തുവന്നിരുന്നു. ഈ ആരോപണത്തെ പ്രതിരോധിച്ചാണ് എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ സുനിൽകുമാർ തുടങ്ങിയവരുള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നത്. എം.പിയുടെ പ്രോഗ്രസ് […]
താപനില ഉയരുന്നു, ജാഗ്രത പാലിക്കണം: ചൂട് കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലും
സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവില്‍ സാരമായ വര്‍ധന. ഇന്നലത്തേതില്‍ നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചപോലെ കേരളത്തില്‍ പലയിടങ്ങളിലും ദിനാന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആലപ്പുഴയിലെ താപനിലയെങ്കില്‍ ഇന്നത് 2.2 ഡിഗ്രി ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസ് ആയി. കോട്ടയത്താണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.5 ഡിഗ്രി സെല്‍ഷ്യസ്. […]
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കും
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കുമെന്ന് റെയില്‍വേ. ഫറോഖ് പാലത്തിന് മുകളില്‍ വീണ മരച്ചില്ലകള്‍ നീക്കം ചെയ്ത ശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക.