എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 36 പേര് ഇന്ന് ചുമതലയേല്‍ക്കും. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് ക്യാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കും. തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിയമസഭ മന്ദിരത്തില്‍ പൂര്‍ത്തിയായി.
Related News
“കർഷക സമരത്തോട് ബഹുമാനം പ്രകടിപ്പിച്ചു” യു.എൻ മനുഷ്യാവകാശ വേദിയിൽ ഇന്ത്യ
കർഷക സമരത്തോട് അതിയായ ബഹുമാനം പ്രകടിപ്പിച്ചതായും കാർഷിക നിയമങ്ങളോട് അവർക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളിൽ ഏർപ്പെട്ടുവെന്നും ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46 ആമത് സമ്മേളനത്തിൽ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മാണി പാണ്ഡെ ആണ് ഇക്കാര്യം അറിയിച്ചത്. 2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും അതുവഴി മികച്ച വരുമാനം സാധ്യമാക്കാനും ഉദ്ദേശിച്ചാണ് കാർഷിക നിയമങ്ങൾ പാസ്സാക്കിയായതെന്നും അദ്ദേഹം […]
മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് എഫ്.സി.ഐയുടെ കടം മൂന്നിരട്ടി വര്‍ധിച്ചു
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ(എഫ്.സി.ഐ)യുടെ കടം മൂന്നിരട്ടി വര്‍ധിച്ചു. 2014 മാര്‍ച്ചില്‍ 91, 409 കോടി രൂപയായിരുന്നു എഫ്.സി.ഐയുടെ കടം 2019 മാര്‍ച്ചില്‍ 2.65 ലക്ഷം കോടി രൂപയായി. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 190 ശതമാനം വര്‍ധനവാണ് അഞ്ചുവര്‍ഷക്കാലത്ത് രേഖപ്പെടുത്തിയത്. 1995 ലെ ഫുഡ് കോര്പ്പറേഷന് ആക്ട് പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ സംസ്കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എഫ്.സി.ഐ. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനെ ആശ്രയിച്ചാണ് എഫ്.സി.ഐയുടെ പ്രവര്‍ത്തനം. നേരത്തെ […]
ഇത് കൊലപാതകത്തിന് തുല്യം; പഞ്ചാബില്‍ കോണ്‍ഗ്രസ് എം.പിക്കെതിരെ അക്രമണം, ടര്‍ബണ്‍ വലിച്ചൂരി…
സിങ്കു അതിര്‍ത്തിയില്‍ നടന്ന ജന്‍ സന്‍സാദ് പരിപാടിക്കിടെ കോണ്‍ഗ്രസ് എം.പി രവ്നീത് സിങ് ബിട്ടുവിനെതിരെ ആക്രമണം. താന്‍ അക്രമിക്കപ്പെട്ടുവെന്നും തലയില്‍ കെട്ടിയിട്ടുള്ള ടര്ബന് വലിച്ചൂരിയെന്നും അദ്ദേഹം ആരോപിച്ചു. തന്നെ കൊലപാതകം ചെയ്യുന്നതിന് തുല്യമായിരുന്നു ആക്രമണമെന്നും ചില നികൃഷ്ട മനസിനുടമകളാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുധിയാനയില്‍ നിന്നുള്ള എം.പിയാണ് രവ്നീത് സിങ് ബിട്ടു. അമൃത്സര്‍ എം.പി ഗുര്‍ജീത് സിങ് ഔജ്ല, കോണ്‍ഗ്രസ് എം.എല്‍.എ കുല്ബിര് സിങ് സിറ എന്നിവര്‍ക്കൊപ്പം കാറില്‍ ഗുരുതേഗ് ബഹദൂര്‍ ജി മെമ്മോറിയലില്‍ വന്ന […]