കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി പനമ്പള്ളി നഗറിനടുത്ത് ചൊവ്വാഴ്ചയാണ് സംഭവം. കുമ്പളങ്ങി സ്വദേശി തോമസാണ് മരിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോണ്‍ പോളിനെയും സുഹൃത്തിനെയും പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. അപകടം നടത്താനുപയോഗിച്ച കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് ഇവര്‍ പാലക്കാടേക്ക് കടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Related News
21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണം; ഹൈക്കോടതി
മോഫിയയുടെ മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മുൻപരാതിയിൽ കേസെടുത്തില്ലെങ്കിൽ ആളുകൾ മരിക്കില്ലായിരുന്നെന്ന് ഹൈക്കോടതി വിമർശിച്ചു. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ആലുവയിലെ നിയമവിദ്യാർത്ഥിനി മോഫിയയുടെ മരണം പരാമർശിച്ചായിരുന്നു വിമർശനം. ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നേരത്തെ ഇതേ ഹർജി പരിഗണിച്ചപ്പോഴും പൊലീസിനെ കോടതി വിമർശിച്ചിരുന്നു. അതേസമയം, ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി മോഫിയ […]
മൻമോഹൻ സിംഗ് ഇടക്കാല അധ്യക്ഷനായേക്കും
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഗണിക്കുന്നതായി വിവരം. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ വർക്കിംഗ് പ്രസിഡന്റ് ആക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച യോഗം ചേരാനിരിക്കെ പേരുകളിൽ ധാരണയിൽ എത്താനുള്ള ചർച്ചകളിലാണ് നേതാക്കൾ. നിരവധി പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് നേതാക്കൾ ഉന്നയിച്ചത്. പരിചയ സമ്പന്നരും യുവാക്കളുമായി നിരവധി പേരുകൾ വന്നതിൽ നിന്നും അഭിപ്രായ ഭിന്നതയെ തുടർന്ന് ഒറ്റ പേരിലേക്ക് എത്താനായില്ല. തുടർന്നാണ് സമവായ നീക്കമെന്നോണം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിലേക്ക് എത്തിയതെന്നാണ് വിവരം. […]
ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരന് ഡി കമ്പനിയുമായി ബന്ധം
ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരൻ ജാൻ മുഹമ്മദിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ചീഫ് വിനീത് അഗർവാളിന്റേതാണ് സ്ഥിരീകരണം. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് മുംബൈ ധാരാവി സ്വദേശി ജാൻ മുഹമ്മദ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് ട്രെയിനിൽ വരുന്ന വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിഷയത്തിൽ ആശങ്ക വേണ്ടെന്നും മുംബൈയും മഹാരാഷ്ട്രയും സുരക്ഷിതമാണെന്നും വിനീത് അഗർവാൾ അറിയിച്ചു. അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇവർ മഹാരാഷ്ട്രയിൽ സ്ഫോടനം നടത്താൻ […]