ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിലുള്ള യു.ഡി.എഫ് നിലപാട് സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഏകപക്ഷീയമാണ്. കൂടിയാലോചന വേണമെന്നാണ് യു.ഡി.എഫിന്റെ അഭിപ്രായമെന്നും മുനീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പൌരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല.
Related News
ചേലക്കരയിൽ കാട്ടാനയെ കുഴിച്ചിട്ട സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നീക്കത്തിൽ വനംവകുപ്പ്
തൃശ്ശൂർ ചേലക്കരയിൽ ഒരു കൊമ്പു മുറിച്ചു മാറ്റിയശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ വനംവകുപ്പ് നീക്കം. കേസിൽ പത്തു പേരെ പ്രതിചേർക്കാനാണ് തീരുമാനം. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. അതേസമയം സംഭവത്തിൽ വനമന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്. ചേലക്കരയിലെ കാട്ടാന വേട്ടയിൽ റോയിക്ക് പ്രാദേശിക സഹായം ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിലാണ് പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങിയത്. […]
ടോക്കിയോയിലെ ഇന്ത്യ; ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ അറിയാം
ഈ മാസം 23 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക. കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന കായിക മാമാങ്കം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 206 രാജ്യങ്ങളിൽ നിന്ന് 11300ഓളം കായിക താരങ്ങൾ പരസ്പരം പോരടിക്കുമ്പോൾ അതിൽ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ഒളിമ്പിക്സിൽ നമ്മൾ അത്ര വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുകയാണ്. ഇന്ത്യയുടെ ഒളിമ്പിക്സ് സംഘത്തിൽ ഉൾപ്പെട്ട താരങ്ങളെയാകെ പരിശോധിക്കുകയാണ് ഇവിടെ. അമ്പെയ്ത്ത് നമുക്ക് പ്രതീക്ഷയുള്ള ഒരു മത്സരവിഭാഗമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പർ താരമായ […]
‘വിവാദങ്ങള്‍ സി.പി.എം സൃഷ്ടി’; എതിരാളികളുടെ കെണിയിൽ വീഴാതിരിക്കാൻ സംഘടനയിൽ അച്ചടക്കം അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി
വിവാദങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെതിരെ ആരോപണമുയർത്തി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയാണെന്നും സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരായ പ്രതിഷേധം മറി കടക്കാനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയിലെ അഭിപ്രായവ്യത്യാസം സംബന്ധിച്ച ചർച്ച സജീവമായ സാഹചര്യത്തിലാണ് പുതിയ പ്രതിരോധവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സമുദായത്തിന്റെ അവകാശങ്ങൾക്കു വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്തുവരും. അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക […]