ലോട്ടറിക്ക് ജി.എസ്.ടി നിരക്ക് കുറച്ചതില്‍ അഴിമതിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി മാഫിയക്ക് വേണ്ടി ബി.ജെ.പി വിടുപണി ചെയ്യുകയാണ്. ലോട്ടറി മാഫിയയെ കേരളത്തില്‍ പിടിമുറുക്കാന്‍ അനുവദിക്കില്ല. ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നല്‍കണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് ലോട്ടറി ഏജന്റുമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Related News
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന് കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.
എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥ് അന്തരിച്ചു
എന്‍എസ്എസിന്റെ മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥ് (91) അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുന്‍ ജില്ലാ ജഡ്ജിയും പത്തനംതിട്ട പുളിമൂട്ടില്‍ കുടുംബാംഗവുമാണ്. 2012 മുതല്‍ നാല് തവണ എന്‍എസ്എസ് പ്രസിഡന്റായിരുന്നു. ഒരു മാസം മുന്‍പാണ് പി.എന്‍ നരേന്ദ്രനാഥ് സ്ഥാനമൊഴിഞ്ഞത്. സംസ്ക്കാരം നാളെ നടക്കും. കേരള ഹൈക്കോടതി ജഡ്ജി കെ ഹരിപാലിന്റെ മരുമകനാണ്
പൊലീസ് വെടിവെപ്പ് നടന്ന മംഗളൂരുവില്‍ യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും
പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട കർണാടകയിലെ മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും. കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യദ്യൂരപ്പ ചർച്ച നടത്തും. പ്രദേശത്തെ മുസ്ലീം സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കും. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. […]