ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഉടന്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ധന നടപ്പാക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എസി കാറ്റഗറിയിലും അണ് റിസര്‍വ്ഡ് കാറ്റഗറിയിലും സീസണ് ടിക്കറ്റുകളിലും കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധനവ് വരുത്താനാണ് നീക്കം. ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ 19,412 കോടി കുറഞ്ഞു.അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.