രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍(ഡിറ്റെന്‍ഷന്‍ സെന്റര്‍) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന് രാഹുല്‍ ട്വിറ്ററിലൂടെ മറുപടി നല്കി.
Related News
രാജന് കേസില്‍ കരുണാകരനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കേസില്‍ പിണറായിക്ക്: പി.ടി തോമസ്
രാജന് കേസില്‍ കരുണാകരനുണ്ടായിരുന്ന അതേ ഉത്തരവാദിത്തമാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പി.ടി തോമസ് എം.എൽ.എ. ഇടുക്കി എസ്.പി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് വിശദമായി അന്വേഷണം വേണമെന്നും പി.ടി തോമസ് കണ്ണൂരില്‍ പറഞ്ഞു.
തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്
തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ […]
ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത് 20 ലക്ഷം രൂപയ്ക്ക്; ഞെട്ടിക്കുന്ന ക്രൂരത
ശ്രീനഗര്‍: ഷോപ്പിയാനില്‍ മൂന്നു കശ്മീരി യുവാക്കളെ സൈനിക ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത് 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കാന്‍ വേണ്ടിയെന്ന് കുറ്റപത്രം. 62 രാഷ്ട്രീയ റൈഫിള്‍സ് ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ ജൂലൈ 18നായിരുന്നു വ്യാജ ഏറ്റുമുട്ടല്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് കുറ്റപത്രത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റജൗരി സ്വദേശികളായ ഇംതിയാസ് അഹ്മദ് (20) , അബ്റാര്‍ അഹ്മദ് (25), മുഹമ്മദ് അബ്റാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്, തദ്ദേശവാസികളായ താബിഷ് നസീര്‍, […]