ജനാധിപത്യ സമൂഹത്തിൽ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മതേതരകക്ഷികൾ ഒന്നിച്ച് നിൽക്കണം. പൗരത്വ പ്രക്ഷോഭം കാലം ഏൽപ്പിച്ച ദൗത്യമാണ്. ഈ ദൗത്യമാണ് ലീഗ് ചെയ്യുന്നത്. സുപ്രിംകോടതിയിൽ പോരാട്ടം തുടരും. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുസ്ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
Related News
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യത : രഹസ്യാന്വേഷണ വിഭാഗം
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി. ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്ര പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. […]
മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്മെന്റില്‍ മാറ്റംവരുത്തി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം. ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലെയ്മെന്റില്‍ മാറ്റം വരുത്തിയെന്നും റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ‘കെ റെയില്‍ നാളെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ബാധ്യതയായി മാറാനാണ് […]
വാഗമണില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടുമെന്ന് ജില്ലാഭരണകൂടം
വാഗമണില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടുമെന്ന് ജില്ലാഭരണകൂടം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി റിസോര്‍ട്ട് പൊലീസ് സീല്‍ വെച്ചു. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് […]