പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം തുടങ്ങിയത്. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലവില്‍ ജമാ മസ്ദില്‍ നിന്നും ഇന്ത്യാ ഗേറ്റിലെത്തിയിരിക്കുന്നു. അവിടെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ നിന്ന് പ്രതിഷേധ റാലി ആരംഭിച്ചു. ജമാമസ്ജിദിൽ നിന്ന് ആരംഭിച്ച റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് റാലി. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്നത്തെ റാലിക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു. പള്ളിക്ക് പുറത്ത് പൊലീസുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. സമീപത്തെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു.
പൌരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ തുടര്‍ന്ന് ഇന്നലെ തലസ്ഥാന നഗരി അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചിരുന്നു. ഇന്നും തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പുകയാണ്.