ഇറ്റലിയിലെ അസ്സീസിയിലെ മലയാളീ വൈദികൻ ഫാദർ ഫിലിപ്പ് കരോട്ടപ്പുറം രചനയും നിർമാണവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു.
കോൾബെ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 29.1.2019 ചൊവ്വാഴ്ച കട്ടപ്പനയിൽ വെച്ച് ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യ ബലിക്ക് ശേഷം പ്രകാശനം ചെയ്യപ്പെട്ടു. ഭക്തി നിർഭരമായ പതിനഞ്ചു ഗാനങ്ങളടങ്ങിയ ബലിക്കല്ല്, THE ALTAR എന്ന ഈ ക്രിസ്തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം സ്വിസ്സ്ബാബുവും, സെബി തുരുത്തിപ്പുറവും, ജിജോ അരി ക്കാട്ടും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
സ്വിസ്സ്ബാബു സംഗീതം നൽകി അഭിജിത് കൊല്ലം ആലപിച്ച എന്നകതാരിലെ എന്ന ഗാനവും, മിഥില മൈക്കിൾ ആലപിച്ച അമ്മെ മറിയമേ എന്ന ഗാനവും, സെബി തുരുത്തിപ്പുറം സംഗീതം നൽകി മധുബാലകൃഷ്ണൻ ആലപിച്ച അത്ഭുതമൊഴുകുന്ന, ഹൃദയമൊരാൾത്താര എന്നീ ഗാനങ്ങളും, കെസ്റ്റർ ആലപിച്ച എവിടെ നിൻ എന്ന ഗാനവും കേരളത്തിൽ ഇതിനകം ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി കഴിഞ്ഞു.
പ്രശസ്ത ഗായകരായ വിൽസൺ പിറവം, ശ്രേയ ജയ്ദീപ്, എലിസബത്ത് രാജു, അമൽ ആന്റണി എന്നിവരും ബലിക്കല്ലിൽ വളരെ ഹൃദ്യമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഫെബ്രുവരി അവസാനത്തോടെ യൂറോപ്പിലും അമേരിക്കയിലും CD കൾ വിൽപനക്കായി എത്തിക്കാൻ കഴിഞ്ഞേക്കുമെന്നു കോൾബെ കമ്മ്യൂണിക്കേഷൻസ് അറിയിച്ചു.
ജനഹൃദയങ്ങളെ അൾത്താരയോടടുപ്പിക്കുന്ന വളരെ ഹൃദ്യമായ ഗാനങ്ങൾ ഒരുക്കിയ ബലിക്കല്ലിന്റെ എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.